Flash News

ബീനാകുമാരിയെ മാറ്റിയത് പരാതി പൂഴ്ത്തിയതിനെന്ന് സൂചന



തിരുവനന്തപുരം: കേരള പോലിസിലെ അതീവ രഹസ്യാന്വേഷണ വിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ട് ബീനാകുമാരിയെ ഡിജിപി സെന്‍കുമാര്‍ മാറ്റിയത് വീഴ്ച വരുത്തിയതിനുള്ള നടപടിയുടെ ഭാഗമെന്ന് സൂചന. തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് കൊടുവള്ളി എംഎല്‍എ കരാട്ട് റസാഖ് പോലിസിന് നല്‍കിയ പരാതി പൂഴ്ത്തിയതാണ് ബീനാകുമാരിയെ ടി ബ്രാഞ്ചില്‍ നിന്ന് മാറ്റാന്‍ കാരണമത്രേ. എംഎല്‍എ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതി തുടര്‍നടപടി സ്വീകരിക്കാതെ പൂഴ്ത്തിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ നല്‍കിയ പരാതി തുടര്‍നടപടി സ്വീകരിക്കാതെ പൂഴ്ത്തി വച്ചതായി സെന്‍കുമാര്‍ കണ്ടെത്തിയതോടെയാണ് ബീനാകുമാരിക്ക് സ്ഥാനചലനം. തന്നെ അന്യായമായി സ്ഥലം മാറ്റിയെന്നാരോപിച്ച് ബീനാകുമാരി ഇന്നലെ ആഭ്യന്തരസെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it