Flash News

ബീഡി വലിക്കുന്നതിനിടെ തീ പിടിച്ച് 72കാരന്‍ മരിച്ചു

ബീഡി വലിക്കുന്നതിനിടെ തീ പിടിച്ച് 72കാരന്‍ മരിച്ചു
X

ന്യൂഡല്‍ഹി: ബീഡി വലിക്കുന്നതിനിടെ തീ പിടിച്ച് 72 കാരന് ദാരുണാന്ത്യം. ഡല്‍ഹിയിലെ
തുക്ലാബാദില്‍ സ്ഥലമിടപാടുകാരനായ ജയ് ചന്ദ് ബിദുരിയാണ് മരിച്ചത്. ബീഡികളും തീ പെട്ടിയും ഭര്‍ത്താവിന് നല്‍കിയിരുന്നതായും സംഭവം നടക്കുമ്പോള്‍ ബിദുരി തനിച്ചായിരുന്നെന്നും ബിദുരിയുടെ ഭാര്യ പോലിസിനോട് പറഞ്ഞു. റൂമില്‍ നിന്നും പുക ഉയരുന്നത് കണ്ട കുടുംബക്കാര്‍ ഓടിയെത്തിയെങ്കിലും വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ വാതില്‍ തുറന്നു അകത്ത് കടന്നപ്പോഴേക്കും ബിദുരിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. പുകവലിക്കുന്നതിനിടെ വസ്ത്രങ്ങള്‍ക്ക് തീ പിടിച്ചതായിരിക്കാമെന്നും പോലിസ് പറയുന്നു.
Next Story

RELATED STORIES

Share it