kozhikode local

ബീച്ച് വാക്‌വേ നവീകരണ ആവശ്യവുമായി പ്രതിഷേധ കൂട്ടായ്മ

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ കോര്‍പറേഷന്‍ ഓഫിസ് മുന്‍വശം മുതല്‍ സീക്വീന്‍ വരെ പൊട്ടിപൊളിഞ്ഞ ബീച്ച് വാക്ക്—വേ പ്—ളാറ്റ്—ഫോം നവീകരണം ത്വരിതപ്പെടുത്തണമെന്ന് സൗഹൃദ തീരം ബീച്ച് കുട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.ബീച്ച് വാക്ക്—വേയുടെ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണ്.
സൗത്ത് ബീച്ച് സൗന്ദര്യവത്കരണം പൂര്‍ത്തിയായി കൊണ്ടിരിക്കേ ഓപ്പണ്‍ സ്റ്റേജിന് പിന്‍വശം നവീകരണം നടക്കുമ്പോഴും രണ്ടിനുമിടിയിലുള്ള ആയിരക്കിണക്കിന് സഞ്ചാരികള്‍ എത്തിചേരുന്ന ബീച്ച് വാക്ക്—വേ നവീകരണത്തിന് ഫണ്ട് വകയിരുത്താത്തതും നടപടികള്‍ കൈക്കൊള്ളാത്തതും അധികാരികളുടെ നിസ്സംഗത മൂലമാണ്.
കോടികള്‍ ചിലവഴിച്ച് പണിത ടൈലുകളും ഗ്രാനൈറ്റുകളും ഇന്റര്‍ലോക്കുകളും പൊട്ടിപൊളിഞ്ഞിരിക്കുകയാണ്. ഇവിടെയെത്തുന്ന പ്രഭാത-സായാഹ്ന സവാരിക്കാര്‍ക്കും കുടുംബസമേതം ഉല്ലസിക്കാനായി എത്തുന്നവര്‍ക്കും ഇതു വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. നേരത്തെയുണ്ടായിരുന്ന മരത്തിന്റെ ഇരിപ്പിടങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്ന് നാമാവശേഷമായിരിക്കുകയാണ്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോറി ഇടിച്ച് തകര്‍ന്ന ഭാഗം പോലും ഇതുവരെ നവീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ അധികാരികളുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. ആവശ്യമായ വെളിച്ചം സജ്ജീകരിക്കാന്‍ പോലും സാധിച്ചിട്ടില്ല. ചവറ്റുകൊട്ടകള്‍ ഇപ്പോള്‍ നിലവിലില്ല. മുമ്പ് സ്ഥാപിച്ച വിളക്കുകളും ചവറ്റുകൊട്ടകളും പുനസ്ഥാപിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വിവിധ തലങ്ങളിലുള്ള അധികാരികള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ട് പോലും നടപടികള്‍ കൈക്കൊള്ളാത്തതാണ് ഇത്തരമൊരു പ്രതിഷേധത്തിന് സജ്ജരാകേണ്ടി വന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സംഗമം കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി ഉദ്ഘാടനം ചെയ്തു. സൗഹൃദ തീരം ബീച്ച് കൂട്ടായ്മ വൈസ് പ്രസിഡണ്ട് ബി വി മുഹമ്മദ് അഷ്—റഫ് അധ്യക്ഷത വഹിച്ചു.നറല്‍ സെക്രട്ടറി കെ വി സുല്‍ഫിക്കര്‍, അഡ്വ. എ ശ്രീജിത്ത്, പി വി മുഹമ്മദ് സാലിഹ്, എം പി കോയട്ടി, സേതു മാധവന്‍, എ എം നസീര്‍, റഫീക്ക് വെള്ളയില്‍, കെ വി കുഞ്ഞിക്കോയ, സി വി കാബില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it