kozhikode local

ബി സോണ്‍ : സ്‌റ്റേജിതര മല്‍സരത്തില്‍ 50 പോയിന്റുമായി ഫാറൂഖ് കോളജ് മുന്നില്‍



വടകര: ബി സോണ്‍ കലോല്‍സവത്തിന്റെ സ്‌റ്റേജിതതര മല്‍സരങ്ങള്‍ക്ക് വടകര എംഇഎസ് കോളജില്‍ സമാപനം. രണ്ട് ദിവസങ്ങളായി രാവിലെ മുതല്‍ രാത്രി വൈകും വരെ സ്റ്റേജിതര മല്‍സരങ്ങള്‍ നടന്നു. 15 മല്‍സര ഫലങ്ങള്‍ അറിവായപ്പോള്‍  ഫാറൂഖ് കോളേജ്, കോഴിക്കോട് ദേവഗിരി കോളജ് മുന്നേറുകയാണ്. ഇതുവരെ ഫലമറിഞ്ഞതില്‍ ഫാറൂഖ് കോളജ് 50 പോയന്റുകള്‍ നേടിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള ദേവഗിരിക്ക് 37 പോയന്റുകളാണുള്ളത്. ഗുരുവായൂരപ്പന്‍ കോളജ് 11 ഉം പ്രോവിഡന്‍സ് 9 ഉം പോയന്റ് നേടി. സ്‌റ്റേജിന മല്‍സരങ്ങള്‍ക്ക് നാളെ വടകര എംയുഎം ഹൈസ്‌കൂളിലും അനുബന്ധ വേദികളിലും തുടക്കമാവും.മല്‍സര ഫലങ്ങള്‍: പൂക്കളം-1.ദേവഗിരി കോളജ്, 2.ഫറൂഖ്് കോളജ്, 3.ഗുരുവായൂരപ്പന്‍ കോളജ്.  പ്രസംഗം ഇംഗ്ലീഷ്- 1ദിനു കെ, ഫറൂഖ് കോളജ് , 2. മരിയ, ദേവഗിരി കോളജ് 3. ദ്രുവി സിഷാ, പ്രോവിഡന്‍സ് കോളജ്. 3.ദില്‍റുബ കുന്ദമംഗലം ഗവ. ആര്‍ട്‌സ് കോളജ്,  പ്രസംഗം  അറബിക്ക്- 1. താജുദ്ദൂന്‍ ഫാറൂഖ് കോളജ്, 2. സമഹ് കെ ഗവ. കോളജ് ഓഫ് ടീച്ചര്‍ എഡുക്കേഷന്‍, 3. ഇബ്രാഹീം ഖലീല്‍ ഗവ. ലോ കോളജ്, പ്രസംഗം സംസ്‌കൃതം- 1. ശരണ്യ വേണുഗോപാല്‍ ഗവ. എന്‍ജിനീയറിങ് കോളജ്. 2. അമല്‍ പ്രകാശ് ഫാറൂഖ്  കോളജ്, 3. വിവേക് കെഎന്‍ ഗുരുവായൂരപ്പന്‍,  അക്ഷര ശ്ലോകം-1. ഗോപിക, ഗുരുവായൂരപ്പന്‍, 2. കാവ്യ, മദര്‍തെരേസ കോളജ്, 3. അശ്വതി ജയരാജ്, എസ്എന്‍ കോളജ്, 3. കാവ്യ സി ജി ദേവഗിരി കോളജ്, കാവ്യകേളി-1. കാവ്യ പി.ജി ദേവഗിരി കോളജ്, 2. അഹ്‌സന കെ, ദേവഗിരി കോളജ്, 3. ദിനു കെ ഫാറൂഖ് കോളജ്, പ്രസംഗം മലയാളം- 1. മുഹമ്മദ് സാദിഖ് എംപി ഫാറൂക്ക് കോളേജ്, 2. ജയ സ്‌നേഹ മലബാര്‍ ക്രിസ്ത്യന്‍ കോളജ്, 3. മുഹമ്മദ് തസ്‌നീം, ജെഡിടി കോളജ്, 3. ശാക്കിറ കെ ടി ഗവ. ലോ കോളജ്,  പ്രസംഗം  തമിഴ് - 1.നൗശിത എസ് ഫാറൂക്ക് കോളേജ്, 2. ശ്രീബ എം, ഗുരുവായൂരപ്പന്‍, 3. അയന പി കെ, ദേവഗിരി, സ്‌പോട്ട് ഫോട്ടോ-1. ആദര്‍ശ് വിജയന്‍ ആര്‍ സ് എം എസ് എന്‍ ഡി പി കൊയിലാണ്ടി, 2. അബ്ദുല്ല റാഷിദ് എം എംഎഎംഒ കോളജ്, 3. ജുനൈദ് കെ ഫാറൂഖ് കോളജ്, ക്വിസ്- 1. ഫാറൂഖ് കോളജ്, 2. ദേവഗിരി കോളജ്, 3. എസ് എന്‍ കോളജ് വടകര, വാട്ടര്‍ കളര്‍- 1. ശീതള്‍ ജെ എസ് ദേവഗിരി, 2. അഭിരാമി പ്രേം പ്രൊവിഡന്‍സ് 3.നിഷാല്‍ സികെജി പേരാമ്പ്ര.കഥാരചന- തമിഴ് 1. മിയ പ്രൊവിഡന്‍സ് വുമെണ്‍സ്, 2. മോണിക്ക എ  സെന്റ് സേവിയേഴ്‌സ് ആര്‍ട്‌സ് ആന്‍ സയന്‍സ്. 3 മരിയ മാത്യു  ദേവഗിരി, 3. അയന പികെ ദേവഗിരി, കവിത രചന സംസ്‌കൃതം-1. അമല്‍ പ്രകാശ് കെ ഫാറൂഖ്, 2. സുജ പി ഗവ. ആര്‍ട്‌സ് കോളജ് മീഞ്ചന്ത, 3. അഞ്ചലി സി പി ദേവഗിരി, കൊളാഷ്-1.കൃഷ്്ണ പ്രിയ എംഎച്ച് ഇഎസ് 2.ഷഹീര്‍ പി പി ക്യൂടെക്ക്, 3. തേജിന്‍ വിഷ്ണു ഗവ. നാദാപുരം, ഉപന്യാസം ഉര്‍ദു- 1.ഇബ്രാഹിം ഖലീല്‍ ഗവ.  േലാ കോളേജ്, 2.ഫിദ കെ സി ഫാറൂഖ്, 3. ഫാത്തിമ നൗറിന്‍ ഫാറൂഖ്, പ്രസംഗം ഹിന്ദി-1. റൈഷാ റഷീദ് പി ഗവ.ആര്‍ട്‌സ് ആന്റ് കോളജ്, 2. രഞ്ജിത് കുമാര്‍ ശര്‍മ, പികെ ആര്‍ട്‌സ് സയന്‍സ് കോളജ്, 2. ദ്രുവി സീ ഷാ പ്രൊവിഡന്‍സ്, 3. ആഗ്നേഷ് കുര്യന്‍ ഹോളി ക്രോസ്് കോളജ്.
Next Story

RELATED STORIES

Share it