kozhikode local

ബി-സോണ്‍ കലോല്‍സവം കലാമേളയ്ക്ക് തുടക്കമായി

കെ പി റയീസ്

വടകര: അഞ്ചു നാള്‍ നീണ്ടു നില്‍ക്കുന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ ബി-സോണ്‍ കലോല്‍സവത്തിലെ കലാമേളയ്ക്ക് ഇന്നലെ തിരിതെളിഞ്ഞു. തിരുവള്ളൂരിന്റെ ഗ്രാമാന്തരങ്ങളില്‍ അഞ്ച് വേദികളിലായാണ് പരിപാടികള്‍ നടക്കുന്നത്.
കലാമേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം തിരുവള്ളൂര്‍ ടൗണില്‍ സാംസ്‌കാരിക ഘോഷ യാത്ര സംഘടിപ്പിച്ചു.
കലാമേളയുടെ ഔപചാരിക ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി നിര്‍വഹിച്ചു. രാജ്യത്തെ കാംപസുകള്‍ അസഹിഷ്ണുതയുടെ കേന്ദ്രമായി മാറുന്നതില്‍ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുമ്പൊക്കെ കാംപസുകളില്‍ സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും ഇടങ്ങളായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിന്റിക്കേറ്റ് മെംബര്‍ പി ജി മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി, തിരുവള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌കെ മോഹനന്‍ മാസ്റ്റര്‍, മീഡിയവണ്‍ പതിനാലാംരാവ് ഫെയിം വൈകാശ്, എഫ് എം മുനീര്‍, മിസ്ഹബ് കീഴരിയൂര്‍, കണ്ടിയില്‍ അബ്ദുല്ല ഹാജി, ഡി പ്രജീഷ്, എം സി  പ്രേമന്‍, സംസാരിച്ചു.
സാഫ് ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച പൂര്‍ണിമ മുരളീധരനെ ചടങ്ങില്‍ ആദരിച്ചു.
Next Story

RELATED STORIES

Share it