Flash News

ബി.ജെ.പി നേതാവിന്റെ വീടിന് മുന്നില്‍ പശുവിനെ കെട്ടിയതിന് കേസ്

ബി.ജെ.പി നേതാവിന്റെ വീടിന് മുന്നില്‍ പശുവിനെ കെട്ടിയതിന് കേസ്
X


പാറ്റ്‌ന: രാഷ്ട്രീയ ജനദാദള്‍ നേതാവ് ലാലുപ്രസാദ് യാദവിന്റെ നിര്‍ദേശ പ്രകാരം ബി.ജെ.പി നേതാവിന്റെ വീടിന് മുന്‍പില്‍ പശുവിനെ കെട്ടിയ അഞ്ചുപേര്‍ക്കെതിരേ കേസ്. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. ചന്ദ്രേശ്വരി ഭാരതി എന്ന ബി.ജെ.പി നേതാവിന്റെ വീടിന് മുമ്പിലാണ് ആര്‍ജെഡി പ്രവര്‍ത്തകര്‍ പശുവിനെ കെട്ടിയത്. ഇതേത്തുടര്‍ന്ന് ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ക്കെതിരെ ചന്ദ്രേശ്വരി ഭാരതി ഹാജിപൂര്‍ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ലാലു പ്രസാദ് യാദവിനെതിരെയും കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു ബി.ജെ.പിയുടെ പശുസ്‌നേഹം വോട്ടിന് വേണ്ടി മാത്രമാണെന്നും കറവ വറ്റിയ പശുക്കളെ ബി.ജെ.പി പ്രവര്‍ത്തകരുടെ വീടിന് മുമ്പില്‍ കെട്ടിയാല്‍ അപ്പോള്‍ സംഗതി പിടികിട്ടുമെന്നും പറഞ്ഞ ലാലു പ്രസാദ് ഈ കപടപശുസ്‌നേഹം വെളിച്ചത്തുകൊണ്ടുവരാന്‍ രംഗത്തെത്തണമെന്ന് അണികളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ആര്‍.എസ്.എസും ബി.ജെ.പിയും ഗോരക്ഷ എന്ന പേരില്‍ ന്യൂനപക്ഷത്തെയാണ് ഉന്നം വെക്കുന്നതെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞിരുന്നു.

[related]
Next Story

RELATED STORIES

Share it