ബി.ജെ.പി നേതാവിന്റെ പീഡനം: വാര്‍ത്താസമ്മേളനത്തിനിടെ തലമുണ്ഡനം ചെയ്ത് അഭിഭാഷക
BY ajay G.A.G7 May 2018 1:20 PM GMT
X
ajay G.A.G7 May 2018 1:20 PM GMT
ലഖ്നൗ: ബി.ജെ.പി നേതാവ് ബലാത്സംഗം ചെയ് തുവെന്നാരോപിച്ച് അഭിഭാഷകയായ ദലിത് യുവതി വാര്‍ത്താസമ്മേളനത്തിനിടെ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവായ സതീഷ് ശര്‍മ്മ തന്നെ മൂന്നു വര്‍ഷത്തോളം പീഡിപ്പിച്ചുവെന്നാരോപിച്ചാണ് യുവതി വാര്‍ത്താസമ്മേളനത്തിനിടെ തല മുണ്ഡനം ചെയ്തത്. തന്റെ അശ്ലീലചിത്രങ്ങള്‍ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചതായാണ് പരാതി. ശര്‍മ്മക്കെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനെ സമീപിച്ചുവെങ്കിലും കേസെടുക്കാന്‍ പോലിസ് ആദ്യം തയ്യാറായില്ല. പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് കേസെടുത്തെങ്കിലും തുടര്നടപടികളുണ്ടായതുമില്ല.
പീഡനം ചെറുത്ത തന്റെ മുടി വെട്ടിക്കളഞ്ഞുവെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബാര്‍ അസോസിയേഷനില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെ കുടുംബത്തിന് നേരെ വധഭീഷണിയുണ്ടായി. താന്‍ ദലിത് ആയതിനാലാണ് നീതി ലഭിക്കാത്തതെന്നും യുവതി ആരോപിച്ചു. നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ത്താസമ്മേളനത്തിനിടെ തല മുണ്ഡനം ചെയ്യുകയായിരുന്നു.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT