thiruvananthapuram local

ബി എസ് തിരുമേനിയെ മാറ്റി ; സുഹാസ് വയനാട് കലക്ടര്‍



തിരുവനന്തപുരം: തൊഴില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് എക്‌സൈസ് വകുപ്പിന്റെ അധിക ചുമതല നല്‍കാനും സെക്രട്ടേറിയറ്റില്‍ പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂനിറ്റ് ഡയറക്ടറായ സുഹാസിനെ വയനാട് കലക്ടറായും നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഫിഷറീസ് വകുപ്പിന്റെ ചുമതലയുള്ള ജെയിംസ് വര്‍ഗീസിനെ വനം-വന്യജീവി വകുപ്പിന്റെ അഡീഷനല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. കേരള പൗള്‍ട്രി വികസന കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിച്ചു. കേരള ലളിതകലാ അക്കാദമി ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പിലാക്കാനും ഫിഷറീസ് വകുപ്പിനു കീഴിലെ അഡാക് ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കാനും തീരുമാനിച്ചു.
Next Story

RELATED STORIES

Share it