Flash News

ബി.എസ്.എന്‍.എല്ലില്‍ പുതിയ പ്രീ-പെയ്ഡ് ഓഫര്‍

ബി.എസ്.എന്‍.എല്ലില്‍ പുതിയ പ്രീ-പെയ്ഡ് ഓഫര്‍
X
bsnl emblum

തിരുവനന്തപുരം: വോയിസ് എസ്.ടി.വി 201 എന്ന പുതിയ കോള്‍ സ്റ്റാന്‍ഡേര്‍ഡ് താരിഫ്‌വൗച്ചര്‍ ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചു. 30 ദിവസം കാലാവധിയുള്ള ഈ പ്രീ-പെയ്ഡ് പ്ലാനില്‍ ഏത് ലോക്കല്‍-എസ്.ടി.ഡി നെറ്റ് വര്‍ക്കിലേക്കും 24000 സെക്കന്റ് സംസാരസമയം ലഭ്യമാണ്. 2016 മാര്‍ച്ച് 1 മുതല്‍ 90 ദിവസംവരെയുള്ള കാലയളവില്‍ ഈ ആനുകൂല്യം ലഭ്യമാണ്. ടോപ്പ് അപ്പ്, സെല്‍ഫ്‌കെയര്‍ എന്നീ മാര്‍ഗങ്ങളിലൂടെയും ഇംഗ്ലീഷില്‍ എസ്.ടി.വി സ്‌പെയ്‌സ് വോയിസ് 201 എന്ന് ടൈപ്പ് ചെയ്ത് 123 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചും പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാം.
Next Story

RELATED STORIES

Share it