ബിഹാറില്‍ റോഡപകടം; 11 പേര്‍ മരിച്ചു

സസാരം: ബിഹാറിലെ റോഹ്താസ് ജില്ലയില്‍ ട്രാക്റ്റര്‍ ട്രോളിയും ലോറിയും കൂട്ടിയിടിച്ച് ആറു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. 13 പേര്‍ക്കു പരിക്കേറ്റു. ദേശീയപാത-2ലാണ് സംഭവം. റോഹ്താസിലെ ക്ഷേത്രത്തില്‍ പൂജ കഴിഞ്ഞ് ഭോജ്പൂര്‍ ജില്ലയിലെ കുസ്മ ഗ്രാമത്തിലേക്കു മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. ഏഴുപേര്‍ തദ്ക്ഷണം മരിച്ചു. പരിക്കേറ്റവരെ സസാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it