Flash News

ബിഹാറില്‍ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പോളിങ് ആരംഭിച്ച്് ഒരു മണിക്കൂറിനകം 5 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായാണ് റിപോര്‍ട്ടുകള്‍. 55 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്.
മുസഫര്‍പുര്‍, പൂര്‍വ ചമ്പാരന്‍, സീതാമര്‍ഹി, ഷയോഹര്‍, ഗോപാല്‍ഗഞ്ച്, സിവാന്‍ എന്നീ ജില്ലകളിലാണ് ഈ മണ്ഡലങ്ങള്‍. 2010ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതില്‍ 26 സീറ്റ് നേടിയത് ബിജെപിയായിരുന്നു. അന്ന് ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ജെഡിയുവിന് 24 സീറ്റ് ലഭിച്ചു. രണ്ടു സീറ്റില്‍ ആര്‍ജെഡിയും മൂന്നു സീറ്റില്‍ സ്വതന്ത്രരും ജയിച്ചു. ഇത്തവണ രാഷ്ട്രീയചിത്രം മാറിയിട്ടുണ്ട്. ആര്‍ജെഡി 26 മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നു. ജെഡിയു 21 സീറ്റിലും കോണ്‍ഗ്രസ് എട്ട് സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്്്. മറുവശത്ത് എന്‍ഡിഎ പക്ഷത്ത് 42 സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥികളുണ്ട്. എല്‍ജെപി അഞ്ചു സീറ്റിലും മത്സരിക്കുന്നു. നാലാം ഘട്ടത്തില്‍ 776 സ്ഥാനാര്‍ഥികളാണ് ഭാഗ്യം പരീക്ഷിക്കുന്നത്. ഇതില്‍ 57 പേര്‍ സ്ത്രീകളാണ്. അവസാനഘട്ട വോട്ടെടുപ്പ് നവംബര്‍ 5നാണ്. നവംബര്‍ 8നാണ് വോട്ടെണ്ണല്‍.
Next Story

RELATED STORIES

Share it