Flash News

ബിഹാറിലെ മദ്യ ഉല്‍പാദകര്‍ക്ക് പഴയ സ്റ്റോക്ക് കയറ്റുമതി ചെയ്യാന്‍ ജൂലൈ 31 വരെ അനുമതി



ന്യൂഡല്‍ഹി: ബിഹാറിലെ മദ്യ ഉല്‍പാദകര്‍ക്ക് പഴയ സ്റ്റോക്ക് മദ്യം ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റുമതിചെയ്യാന്‍ സുപ്രിംകോടതി ജൂലൈ 31 വരെ അനുമതി നല്‍കി. 200 കോടിയിലധികം രൂപയുടെ മദ്യം സ്റ്റോക്ക് ഉണ്ടെന്നാണ് കണക്ക്. ജൂലൈ 31ന് മുമ്പായി പഴയ സ്റ്റോക്ക് മദ്യം നശിപ്പിക്കാന്‍ സുപ്രിംകോടതി മെയ് 29ന് ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇതു കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ച് വിധിയില്‍ പറയാത്തതിനാല്‍ മദ്യ ഉല്‍പാദകര്‍ വീണ്ടും സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. സുപ്രിംകോടതി ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചാണ് മദ്യം ബിഹാറിനു പുറത്തേക്കു കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയത്. കഴിഞ്ഞവര്‍ഷം ഏപ്രിലിലായിരുന്നു നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കിയത്. ഇതോടനുബന്ധിച്ച് പഴയ സ്റ്റോക്ക് നശിപ്പിക്കാനുള്ള സമയം നീട്ടിയിരുന്നു.
Next Story

RELATED STORIES

Share it