Flash News

ബിഹാറിനും ബംഗാളിനും പിന്നാലെ രാജസ്ഥാനിലും വര്‍ഗീയ കലാപം

ബിഹാറിനും ബംഗാളിനും പിന്നാലെ രാജസ്ഥാനിലും വര്‍ഗീയ കലാപം
X
ജയ്പൂര്‍: ബിഹാര്‍, ബംഗാള്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ രാജസ്ഥാനിലും വര്‍ഗീയഭ്രാന്തന്‍മാരുടെ അഴിഞ്ഞാട്ടം. രാമനവമിക്കിടെ രാജസ്ഥാനിലെ ജൈത്രനില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷം നിയന്ത്രണാതീതമാണെന്നാണ് റിപോര്‍ട്ട്.
ഹിന്ദു-മുസ്്‌ലിം വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് കല്ലേറു നടത്തിയെന്ന്് പോലിസ് പറഞ്ഞു. ആറോളം വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. നിരവധി കടകള്‍ അടിച്ചുതകര്‍ത്തു. പോലിസുകാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്കു പരിക്കേറ്റു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍ സുധീര്‍കുമാറിന്റെ നേതൃത്വത്തില്‍ സംഭവങ്ങള്‍ നിരീക്ഷിച്ചുവരുകയാണ്.
ജൈത്രനിലെ ചന്തയിലൂടെ ഹനുമാന്‍ജയന്തിയുമായി ബന്ധപ്പെട്ട ഘോഷയാത്ര കടന്നുപോവുന്നതിനിടെയാണ് സംഘര്‍ഷം. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി നീങ്ങിയ ഘോഷയാത്രയിലേക്ക് പുറത്തുനിന്നു കല്ലേറുണ്ടായതായി പറയപ്പെടുന്നു. തുടര്‍ന്ന് ഇരുവിഭാഗവും ചേരിതിരിഞ്ഞ് കല്ലേറ് നടത്തുകയായിരുന്നു.


കലാപത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആരോപണമുണ്ട്. കല്ലെറിഞ്ഞവര്‍ക്കെതിരേ ജാഥയില്‍ പങ്കെടുത്തവര്‍ തിരിച്ചു കല്ലെറിഞ്ഞതാണു പ്രശ്‌നം വഷളാക്കിയതെന്ന് പോലിസ് പറഞ്ഞു. ഇതോടെ സംഘര്‍ഷം നിയന്ത്രണാതീതമായതായി പോലിസ് പറയുന്നു. വാഹനങ്ങളും കടകളും മാളുകളും അക്രമിസംഘം അഗ്നിക്കിരയാക്കി. വന്‍ പോലിസ് സംഘത്തെ വിന്യസിച്ചാണ് സ്ഥിതി ഏറക്കുറേ നിയന്ത്രണവിധേയമാക്കിയത്. ഇരുഭാഗത്തുമുള്ള നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്.
വീണ്ടും കലാപം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ വിലയിരുത്തലിനെ തുടര്‍ന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ബംഗാളിലും ബിഹാറിലും സംഘപരിവാര സംഘടനകളുടെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം അഴിച്ചുവിട്ടിരുന്നു. കലാപങ്ങളില്‍ പള്ളി ഇമാമിന്റെ മകന്‍ ഉള്‍പ്പെടെ നിരവധിപേരെ അക്രമികള്‍ കൊലപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it