ബിഹാര്‍ മാര്‍ക്ക് തട്ടിപ്പ്: ആസൂത്രകന്‍ അറസ്റ്റില്‍

പട്‌ന/ഹാജിപൂര്‍: ബിഹാറില്‍ പ്ലസ്ടു പരീക്ഷയിലെ മാര്‍ക്കു തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ആസൂത്രകന്‍ ബച്ചാറായിയെ പോലിസ് അറസ്റ്റ് ചെയ്തു. വൈശാലി ജില്ലയിലെ ഭഗവാന്‍പൂര്‍ പോലിസ് സ്‌റ്റേഷനില്‍ റായി കീഴടങ്ങിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. വിവാദത്തിലകപ്പെട്ട ബിഷന്‍ റായി കോളജിലെ സെക്രട്ടറിയും പ്രിന്‍സിപ്പലുമാണ് ബച്ചാറായി. റായിയെ അറസ്റ്റ് ചെയ്ത കാര്യം മാര്‍ക്ക് തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണസംഘം മേധാവി മനു മഹാരാജ് സ്ഥിരീകരിച്ചു.
ആര്‍ജെഡി അനുയായിയായ ബച്ചാറായി പോലിസിനെ വെട്ടിച്ച് നടക്കുകയായിരുന്നു. ആര്‍ട്‌സ്, സയന്‍സ് വിഷയങ്ങളില്‍ ബിഷന്‍ റായി കോളജിലെ മൂന്ന് വിദ്യാര്‍ഥികളാണ് റാങ്കില്‍ മുന്നിലെത്തിയത്. ഇവരുടെ പരീക്ഷാഫലം ബിഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് റദ്ദാക്കിയിരുന്നു.
ബോര്‍ഡ് അധികൃതരുടെ സഹായത്തോടെയാണ് റായ് മാര്‍ക്ക് തട്ടിപ്പുനടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.
കേസില്‍ ബച്ചാറായിയുടെ മകള്‍ ശാലിനി റായിയും പ്രതിയാണ്. സയന്‍സ് വിഷയത്തില്‍ ശാലിനിയും മുന്നിലായിരുന്നു. എന്നാല്‍, തട്ടിപ്പ് പുറത്തുവന്നതോടെ ബോര്‍ഡ് വീണ്ടും പരീക്ഷ നടത്തി.
എന്നാല്‍, വിവാദത്തിലകപ്പെട്ട മറ്റുള്ളവര്‍ പരീക്ഷയ്ക്ക് എത്തിയെങ്കിലും ശാലിനി എത്തുകയുണ്ടായില്ല.
Next Story

RELATED STORIES

Share it