ബിഹാര്‍: ബിജെപി ജെഡിയു തുല്യ സീറ്റിന് ധാരണ

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ബിജെപിയും ജെഡിയുവും തുല്യ സീറ്റുകളില്‍ മല്‍സരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ.
എല്‍ജെപി, ആര്‍എല്‍എസ്പി എന്നിവയടക്കമുള്ള എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സീറ്റുകള്‍ നല്‍കും. മൂന്നുനാലു ദിവസത്തിനുള്ളില്‍ സഖ്യകക്ഷികള്‍ക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം പ്രഖ്യാപിക്കുമെന്നും അമിത്ഷാ പറഞ്ഞു. ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമൊന്നിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
Next Story

RELATED STORIES

Share it