ബിഹാര്‍: ബിജെപി ഉപാധ്യക്ഷന്‍ വെടിയേറ്റ് മരിച്ചു

ബിഹാര്‍: ബിജെപി ഉപാധ്യക്ഷന്‍ വിശ്വേശ്വര്‍ ഓജ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഭോജ്പൂര്‍ ജില്ലയിലെ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരവെയാണു സംഭവം. ഓജയുടെ ഡ്രൈവര്‍ക്കും കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഓജയെ ഷാഹ്പൂര്‍ റഫറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റവര്‍ സദര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാഹ്പൂര്‍ മണ്ഡലത്തില്‍ നിന്നു മല്‍സരിച്ച ഓജ പരാജയപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it