Flash News

ബിഹാര്‍ : പിടിച്ചെടുത്ത മദ്യം പരസ്യമായി നശിപ്പിക്കാന്‍ നിര്‍ദേശം



പട്‌ന: ബിഹാറില്‍ മദ്യനിരോധനത്തിനു ശേഷം പിടിച്ചെടുത്ത മദ്യം പരസ്യമായി നശിപ്പിക്കാന്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ഉത്തരവിട്ടു. പിടിച്ചെടുത്ത ഒമ്പതുലക്ഷം ലിറ്റര്‍ മദ്യം എലികള്‍ കുടിച്ചുവെന്ന റിപോര്‍ട്ടുകള്‍ അദ്ദേഹം തള്ളി.ബിഹാറിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മഹാവിര്‍ വാല്‍സല്യ കാന്‍സര്‍ ആശുപത്രിയുടെ 11ാമത് സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.പിടിച്ചെടുത്ത മദ്യകുപ്പികളുടെ സാംപിള്‍ സൂക്ഷിക്കാനും നശിപ്പിച്ച മദ്യത്തിന്റെ കണക്ക് കോടതിയെ ധരിപ്പിക്കാനും നിതീഷ് ഉത്തരവിട്ടിട്ടുണ്ട്. പോലിസ് സ്‌റ്റേഷനുകളിലെ സ്‌റ്റോര്‍ മുറികളില്‍ സൂക്ഷിച്ച ഒമ്പതു ലക്ഷത്തിലേറെ വരുന്ന മദ്യം എലികള്‍ കുടിച്ചുതീര്‍ത്തുവെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു.അതേസമയം, ബിഹാറിലെ മദ്യ കമ്പനികള്‍ക്ക് സംസ്ഥാനത്തിനു പുറത്തുള്ള മദ്യശേഖരത്തിന്റെ സ്റ്റോക്ക് കാലിയാക്കാനുള്ള സമയപരിധി സുപ്രിംകോടതി ജൂലൈ 31 വരെ നീട്ടിനില്‍കി. ഇത് രണ്ടാംതവണയാണ് അസംസ്‌കൃത വസ്തുക്കളടക്കം പഴയ സ്റ്റോക്ക് കാലിയാക്കാനുള്ള സമയപരിധി നീട്ടുന്നത്. 200 കോടിയിലധികം രൂപയുടെ മദ്യമാണ് സംസ്ഥാനത്തിനു പുറത്തുള്ളതെന്നാണ് കണക്കാക്കുന്നത്. ഇന്ത്യന്‍ മദ്യ കമ്പനികളുടെ ഏകോപന സമിതി സമര്‍പ്പിച്ച അപേക്ഷയിലാണ് ജസ്റ്റിസ് എ കെ സിക്രി, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് കാലാവധി നീട്ടിയത്.
Next Story

RELATED STORIES

Share it