ബിഹാര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അക്രമം; ഒരു മരണം

പട്‌ന: ബിഹാറില്‍ ഒന്നാംഘട്ട പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ആറുപേര്‍ക്കു പരിക്കേറ്റു. നവാഡ ജില്ലയിലെ ദൗലത്പുര ഗ്രാമത്തില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടുകയായിരുന്നു. പരിക്കേറ്റ സുനില്‍കുമാര്‍ സിങ് എന്നയാളാണ് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജഹാനാബാദ്, പൂര്‍ണിയ ജില്ലകളിലും ആക്രമണം നടന്നു. പൂര്‍ണിയയിലെ സാധു വെയ്‌ലി പഞ്ചായത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. 18 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ജഹാനാബാദിലെ കൗസാ ഗ്രാമത്തില്‍ പോലിസുമായി പിടിവലി നടത്തിയ മൂന്നുപേരും അറസ്റ്റിലായി.
Next Story

RELATED STORIES

Share it