ബിഹാര്‍ നിയമസഭാ തിരെഞ്ഞടുപ്പ്: വിധി ഇന്ന്

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്നു രാവിലെ 8 മണി മുതല്‍ ആരംഭിക്കും. അഞ്ചു ഘട്ടങ്ങളിലായി 243 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഉച്ചയോടുകൂടി മുഴുവന്‍ ഫലങ്ങളും അറിയാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് കക്ഷികള്‍ ഉള്‍പ്പെട്ട മഹാസഖ്യത്തിനു ഭൂരിപക്ഷം ലഭിക്കുമെന്നാണ് മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 12ന് ആരംഭിച്ച് നവംബര്‍ 5ന് അവസാനിച്ച അഞ്ചു ഘട്ടങ്ങളിലായുള്ള തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെയാണ് മഹാസഖ്യം ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍, ബിജെപി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിയാണ് പ്രചാരണങ്ങള്‍ നടത്തിയത്.
വിദ്വേഷപ്രസംഗത്തിന്റെയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെയും പേരില്‍ ഇരുമുന്നണികളിലെയും മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ ഒരു ഡസനിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 6.68 കോടി ജനങ്ങളാണ് വോട്ടവകാശം വിനിയോഗിച്ചത്. സംസ്ഥാനത്തിന്റെ അസംബ്ലി തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 56.8 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it