ബിഹാര്‍: ഡെപ്യൂട്ടി മേയര്‍ക്ക് വെടിയേറ്റു

ആറ: ബിഹാറിലെ ആറ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ബസന്ത് സിങിന് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം പ്രഭാതസവാരിക്കിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ ഇദ്ദേഹത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. ബസന്തിന്റെ ഗ്രാമത്തിലെ ഭൂമിതര്‍ക്കമോ രാഷ്ട്രീയകാര്യമോ ആവാം ആക്രമണത്തിന് കാരണമെന്ന് പോലിസ് സംശയിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it