ബിഹാര്‍: ജോകിഹാഠ് ഇന്ന് വിധിയെഴുതും

പട്‌ന: ബിഹാറില്‍ ജോകിഹാഠ് നിയമസഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്. പാര്‍ട്ടി വിട്ട ജനതാദള്‍ (യുനൈറ്റഡ്) അംഗം സര്‍ഫറാസ് ആലം നിയമസഭാംഗത്വം രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. പിതാവും ആര്‍ജെഡി നേതാവുമായിരുന്ന മുഹമ്മദ് തസ്‌ലീമുദീന്റെ മരണംമൂലം ഒഴിവുവന്ന അറാറിയ ലോക്‌സഭാ സീറ്റില്‍ മല്‍സരിക്കാനായിരുന്നു രാജി.
ജോകിഹാഠിലെ ഇന്നത്തെ വോട്ടെടുപ്പ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഭരണകക്ഷിയായ എന്‍ഡിഎയ്ക്കും കനത്ത അഗ്നിപരീക്ഷയാണ്. വോട്ടര്‍മാരില്‍ 70 ശതമാനവും മുസ് ലിംകളായ മണ്ഡലത്തില്‍ ജെഡിയു നേതാവ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വികസനോന്മുഖ ഭരണവും മുഖ്യപ്രതിയോഗി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മതേതര മുഖവുമാണ് ഏറ്റുമുട്ടുന്നത്. സംസ്ഥാനത്തെ 17 ശതമാനം വരുന്ന ന്യൂനപക്ഷ സമുദായത്തിന്റെ മുമ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനപ്രീതി വിലയിരുത്തുന്ന പരീക്ഷണമാണിത്. ബിജെപിയുമായി കൈകോര്‍ത്തതിനു ശേഷവും ന്യൂനപക്ഷ സമുദായ വോട്ടര്‍മാരില്‍ തന്റെ ജനപ്രീതിക്ക് ഇടിവ് നേരിട്ടില്ലെന്നു തെളിയിക്കാനുള്ള യത്‌നത്തിലാണു നിതീഷ് കുമാര്‍.
Next Story

RELATED STORIES

Share it