ബിഹാര്‍: ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി
BY swapna en12 Oct 2015 3:31 AM GMT
X
swapna en12 Oct 2015 3:31 AM GMT
ബിഹാര്‍: ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ആദ്യ നാലുമണിക്കൂറില്‍ പോളിങ് 20 ശതമാനമാണ്. വോട്ടെടുപ്പ് സമാധാനപരമാണ്.
49 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 10 ജില്ലകളിലായി നടക്കുന്ന വോട്ടെടുപ്പില്‍ 583 സ്ഥാനാര്‍ഥികള്‍ മാറ്റുരയ്ക്കും.
വോട്ടെടുപ്പ് കാലത്ത് ഏഴുമണിക്ക് തുടങ്ങി. വൈകീട്ട് അഞ്ചുമണിക്കാണ് മിക്ക മണ്ഡലങ്ങളിലും അവസാനിക്കുന്നത്. എന്നാല്‍, മാവോവാദികള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ മൂന്നിനും നാലിനുമായിരിക്കും വോട്ടെടുപ്പ് അവസാനിക്കുക. സ്ഥാനാര്‍ഥികളില്‍ 50 പേര് വനിതകളാണ്. നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള വിശാല മതനിരപേക്ഷ സഖ്യവും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയും തമ്മിലാണ് പ്രധാന മല്‍സരം. സി.പി.ഐ. നേതൃത്വത്തിലുള്ള ഇടതുമുന്നണിയും മുലായംസിങ് യാദവിന്റെ നേതൃത്വത്തിലുള്ള മൂന്നാംമുന്നണിയും മല്‍സരരംഗത്തുണ്ട്.
Next Story
RELATED STORIES
അനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT