ബിസിസിഐക്ക് ധോണി തന്നെ ഇപ്പോഴും 'തല'; ഔദ്യോഗിക വെബ്സൈറ്റില്‍ പിഴവ്
BY vishnu vis19 July 2018 5:20 PM GMT
X
vishnu vis19 July 2018 5:20 PM GMT
ന്യൂഡല്‍ഹി: മഹേന്ദ്ര സിങ് ധോണി ബിസിസിഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇപ്പോഴും ഇന്ത്യന്‍ ടീമിന്റെ നായകന്. 2007ല്‍ ലോക ട്വന്റി20 കിരീടവും 2011 ഏകദിന ലോകകപ്പും ടീമിന് സമ്മാനിച്ച ധോണിയുടെ പ്രൊഫൈലില്‍ ഇപ്പോഴും ക്യാപ്റ്റനെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എംഎസ് ധോണി എന്ന പേരിന് താഴെയാണ് ക്യാപ്റ്റന്‍, ഇന്ത്യ എന്ന് വിശേഷണം നല്‍കിയിട്ടുള്ളത്. അതേസമയം, നിലവില്‍ ഇന്ത്യയുടെ നായകനായ വിരാട് കോഹ്ലിയുടെ പ്രൊഫൈലിലും ക്യാപ്റ്റനെന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ധോണിയുടെ പ്രൊഫൈലില്‍ ഉള്ളത് പോലെ വലിയ അക്ഷരത്തില്‍ താരത്തിന്റെ പദവി നല്‍കിയിട്ടില്ല. എന്തായാലും ബിസിസിഐ വെബ്സൈറ്റിന് സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വാര്‍ത്തയായിരിക്കുന്നത്. 2017ലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ധോണി ഒഴിഞ്ഞത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT