ബിഷു ശെയ്ഖിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിപറയും

തിരുവനന്തപുരം: 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലെ രണ്ടാംപ്രതി മുഹമ്മദ് ഇമാമുല്‍ ഹഖ് എന്ന ബിഷു ശെയ്ഖിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഇന്നത്തേക്കു മാറ്റി. ഇന്നലെ കോടതി അവധിയായതിനാലാണു ജാമ്യഹരജി മാറ്റിവച്ചത്. അന്താരാഷ്ട്ര കള്ളക്കടത്തുകാരനായ മുഹമ്മദ് ഇമാമുല്‍ ഹഖ് എന്ന ബിഷു ശെയ്ഖിനു ജാമ്യം അനുവദിക്കരുതെന്നു സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ബിഷു ശെയ്ഖ് അന്തരാഷ്ട്ര കള്ളക്കടത്തുകാരനല്ലെന്നും ഇയാള്‍ കന്നുകാലി കച്ചവടം നടത്തുന്ന ആളാണെന്നുമാണു പ്രതിഭാഗത്തിന്റെ വാദം.
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണു കേസ് പരിഗണിക്കുന്നത്. പത്തനംതിട്ട സ്വദേശി ജിബു ഡി മാത്യുവിനെ ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് അരക്കോടി രൂപയുമായി സിബിഐ പിടികൂടിയത്. ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബൈറാംപൂര്‍ യൂനിറ്റിലാണ് ഇയാള്‍ ജോലിചെയ്യുന്നത്. സിബിഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണു സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it