ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ സമ്മര്‍ദമെന്ന്‌

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ കടുത്ത സമ്മര്‍ദമുള്ളതായി സൂചന. ഫ്രാങ്കോ മുളയ്ക്കലിനെതിരേ ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കിയ സാഹചര്യത്തിലാണ് അറസ്റ്റ് ഒഴിവാക്കാന്‍ സമ്മര്‍ദം മുറുകുന്നത്.കൊച്ചി മേഖലാ ഐജി വിജയ് സാക്കറെയും കോട്ടയം ജില്ലാ പോലിസ് മേധാവി ഹരിശങ്കറും അന്വേഷണ പുരോഗതി വിലയിരുത്താനായി ഇന്ന് ഉന്നതതല യോഗം ചേരും. കേസിന്റെ അന്വേഷണച്ചുമതല വഹിക്കുന്ന വൈക്കം ഡിവൈഎസ്പി കെ സുഭാഷും യോഗത്തില്‍ പങ്കെടുക്കും. സുപ്രധാനമായ ഈ യോഗത്തിനു ശേഷം ബിഷപ്പിനെ കേരളത്തിലേക്ക് എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാവുമെന്നാണ്പ്രതീക്ഷിക്കുന്നത്.അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ഡിവൈഎസ്പി കെ സുഭാഷ് വ്യക്തമാക്കിയിരുന്നു. തെളിവെടുപ്പുകള്‍ പൂര്‍ത്തിയായ നിലയിലാണ്. 2014 മെയ് അഞ്ചിന് കുറവിലങ്ങാട് മഠത്തില്‍ വച്ചാണ് ബിഷപ് ആദ്യമായി പീഡിപ്പിച്ചതെന്നാണ് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍, മെയ് അഞ്ചിന് തൊടുപുഴ മുതലക്കോടത്തുള്ള മഠത്തിലായിരുന്നുവെന്നാണ് ബിഷപ് അന്വേഷണസംഘത്തിന് മൊഴിനല്‍കിയത്. അന്വേഷണസംഘം മുതലക്കോടത്തുള്ള മഠത്തിലെത്തി രേഖകള്‍ പരിശോധിച്ചപ്പോള്‍ ബിഷപ്പിന്റെ വാദം കളവാണെന്ന് വ്യക്തമായിരുന്നു. ഈ കാലയളവില്‍ ബിഷപ് തൊടുപുഴയില്‍ വന്നിട്ടില്ലെന്ന് മദര്‍ സുപ്പീരിയറും മൊഴിനല്‍കിയിരുന്നു.

Next Story

RELATED STORIES

Share it