ബിഷപ്പിനെ പിന്തുണച്ച് ചങ്ങനാശ്ശേരി സഹായമെത്രാന്‍

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് ചങ്ങനാശ്ശേരി സഹായമെത്രാന്‍ തോമസ് തറയില്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിഷപ്പിനു തോമസ് തറയില്‍ പിന്തുണ അറിയിച്ചത്. കുറ്റം തെളിയിക്കപ്പെടുന്നതു വരെ കുറ്റാരോപിതനെ നിരപരാധിയെന്നു കരുതണമെന്നാണ് ഇതുവരെ പഠിച്ചിട്ടുള്ളത്. എന്നാല്‍, ഇപ്പോള്‍ ഒരു കാര്യം മനസ്സിലായി. കുറ്റാരോപിതന്‍ ഒരു വൈദികനോ കത്തോലിക്കാ മെത്രാനോ ആണെങ്കില്‍ നിരപരാധിയെന്നു തെളിയിക്കുന്നതുവരെ അയാള്‍ കുറ്റവാളിയെന്നു കണക്കാക്കപ്പെടും. ഇതു കാലത്തിന്റെ മാറ്റമാണോ അതോ നീതിബോധത്തിന്റെ പരിണാമമാണോയെന്നു തനിക്ക് നിശ്ചയമില്ലെന്നു ഫേസ്ബുക്ക് പോസ്റ്റില്‍ തോമസ് തറയില്‍ പറയുന്നു. പലരും സഭയുടെ മൗനത്തെക്കുറിച്ച് ചോദിച്ചു. സത്യമറിയാതെ നിലപാടെടുക്കാന്‍ സഭയ്ക്കു സാധിക്കില്ല. അന്വേഷണവും വിചാരണയും കഴിയാതെ കുറ്റവാളിയെ പ്രഖ്യാപിക്കാന്‍ കഴിയുമെന്നതും കേരള മോഡലിന്റെ പുതിയ സംഭാവനയായി കാണാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it