ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ നിയമം കണ്ണടയ്ക്കുന്നു

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനെതിരേ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡിന്റ്് വിളയോടി ശിവന്‍കുട്ടി സമരപ്പന്തലിലെത്തി. കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ സംസ്ഥാനത്തെ നിയമ വ്യവസ്ഥയും ഭരണകൂടവും കണ്ണടച്ചിരിക്കുകയാണെന്ന് ഐക്യദാര്‍ഢ്യ പ്രസംഗത്തില്‍ വിളയോടി ശിവന്‍കുട്ടി പറഞ്ഞു.
വേട്ടക്കാരനൊപ്പമാണ് ഇവിടുത്തെ പോലിസും ഭരണകൂടവും നില്‍ക്കുന്നതെന്നാണു ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിലൂടെ വ്യക്തമാവുന്നത്. കന്യാസ്ത്രീകള്‍ക്ക് മാത്രമല്ല, തൊട്ടിലില്‍ ഉറങ്ങുന്ന കൊച്ചു കുട്ടികള്‍ക്കു പോലും ഇവിടെ രക്ഷയില്ലെന്നതാണ് അവസ്ഥ. ബസ് സ്റ്റാന്റിലും സിനിമാ തിയേറ്ററിലും വീട്ടിനകത്തും വിമാനത്തിലും ഇപ്പോള്‍ കുമ്പസാരക്കൂട്ടിലും വരെ സ്ത്രീകളെ പീഡിപ്പിക്കുന്ന നരാധമന്മാരുടെ സങ്കേതമായി രാജ്യം മാറിയിരിക്കുന്നു.
ഇത്തരം സാമൂഹിക വ്യവസ്ഥയ്ക്ക് അന്ത്യമാവുന്നപോരാട്ടമാവട്ടെ ഈ സമരമെന്നും വിളയോടി ശിവന്‍കുട്ടി പറഞ്ഞു.
കന്യാസ്ത്രീകളായ സഹോദരിമാരുടെ മാനഭിമാനത്തെ പണയം വയ്ക്കാന്‍ അനുവദിക്കില്ലെന്നും കന്യാസ്ത്രീകളുടെ സമരത്തിന് എന്‍സിഎച്ച്ആര്‍ഒയുടെ എല്ലാവിധ പിന്തുണയുണ്ടെന്നും വിളയോടി ശിവന്‍കുട്ടി പറഞ്ഞു.

Next Story

RELATED STORIES

Share it