Kollam Local

ബിവറേജസ് ഔട്ട്‌ലെറ്റിനെതിരേ ഭീമഹരജിയില്‍ ഒപ്പിട്ടതിന് പഞ്ചായത്ത് മെംബറുടെ ഭീഷണി



കണ്ണനല്ലൂര്‍: തഴുത്തല വാലിമുക്കിലെ ബീവറേജസ് ഔട്ട്‌ലെറ്റിനെതിരേ നടന്ന സമരവുമായി ബന്ധപ്പെട്ട് ഭീമഹരജിയില്‍ ഒപ്പിട്ടവര്‍ക്കെതിരേ പ്രതികാര നടപടികളുമായി പഞ്ചയത്തംഗം രംഗത്ത്. കണ്ണനല്ലൂര്‍ സൗത്ത് വാര്‍ഡ് മെംബര്‍ വിജയരാജുവിനെതിരേ ഇത് സംബന്ധിച്ച് കണ്ണനല്ലൂര്‍ സ്വദേശി ഹയറിന്‍ നെപ്പോളിയന്‍ കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.ബിവറേജ് വിരുദ്ധ സംയുക്ത സമരസമിതി നടത്തിയ ഭീമഹരജിയില്‍ ഹയറിന്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ പേരില്‍ അന്നുമുതലേ പരിഹാസവും ഭീഷണിയും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതോടെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ താന്‍ നടത്തിക്കൊണ്ടിരിക്കുന്ന വീടിനോട് ചേര്‍ന്ന സ്‌റ്റേഷനറി കടയിലെത്തി സംഘര്‍മുണ്ടാക്കി. കടയില്‍ വെള്ളം കുടിക്കാനെത്തിയ ഡിഗ്രി വിദ്യാര്‍ഥികളായ രണ്ട് പേരെ കഞ്ചാവ് വാങ്ങാനെത്തിയവരെന്ന് പറഞ്ഞ് കടയുടെ മുമ്പിലിട്ട് പഞ്ചായത്തംഗം മര്‍ദ്ദിച്ചു. മര്‍ദ്ദനം തടയാനെത്തിയ തന്നേയും ഭര്‍ത്താവിനെയും അസഭ്യം പറയുകയും ഇവിടെ കഞ്ചാവ് കച്ചവടമുണ്ടെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി ആക്ഷേപിക്കുകയും ചെയ്തുവെന്നും കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇവിടെ കട നടത്തില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it