Kollam Local

ബിവറേജസ് ഔട്ട്‌ലറ്റിലേയ്ക്കുള്ള വഴി തര്‍ക്കത്തില്‍ വീണ്ടും സംഘര്‍ഷം



കടയ്ക്കല്‍: തര്‍ക്കത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ച ബിവറേജസ് ഔട്ട്‌ലറ്റിലേയ്ക്കുള്ള വഴിയെ ച്ചൊല്ലി വീണ്ടും സംഘര്‍ഷം. കടയ്ക്കല്‍ ഗവ. ടൗണ്‍ എല്‍പി സ്‌ക്കൂളിന് സമീപം  പ്രവര്‍ത്തനമാരംഭിക്കുകയും ജനകീയ സമരത്തെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയും ചെയ്ത മദ്യശാലയിലേയ്ക്കുള്ള വഴിയുമായി ബന്ധപ്പെട്ടാണ് വ്യാഴാഴ്ച വീണ്ടും സംഘര്‍ഷമുണ്ടായത്.സംഘര്‍ഷത്തില്‍ പരിക്കേറ്റ ആല്‍ത്തറമൂട് സ്വദേശി അനില്‍കുമാര്‍ (53), കടയ്ക്കല്‍ സ്വദേശി കിരണ്‍ (28) എന്നിവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മദ്യശാലയ്ക്കായി കെട്ടിട സൗകര്യം ഉള്‍പ്പെടെ ഒരുക്കി നല്‍കിയ അനില്‍കുമാറും മദ്യശാലയിലേക്കുള്ള വഴിമധ്യേ താമസിക്കുന്ന ഷാജഹാനും തമ്മില്‍ വഴിനടപ്പവകാശവുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. കേസ് പരിഗണിച്ച കോടതി ശനിയാഴ്ച വീണ്ടും വാദം കേള്‍ക്കാനിരിക്കേയാണ് സംഘര്‍ഷമുണ്ടായത്.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ ഒന്‍പതിന് ഒരു ലോഡ് പാറ തര്‍ക്ക വഴിയില്‍ ഇറക്കിയട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. വീണ്ടും പാറയുമായെത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചു. പിന്നീട് വാഹനത്തിലെത്തിയ അനില്‍കുമാറിനെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘം തടഞ്ഞു. പോലിസും പൊതു പ്രവര്‍ത്തകരും പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയക്കൊടുവില്‍ റോഡിലെ പാറ നീക്കം ചെയ്യാന്‍ അനില്‍കുമാര്‍ തയ്യാറായി. പാറ നീക്കിയ ശേഷം പോലിസും നാട്ടുകാരും പിരിഞ്ഞു പോകുന്നതിനിടെ മൊബൈലില്‍ ചിത്രം പകര്‍ത്തിയതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it