ബില്‍ രാഷ്ട്രപതി തള്ളി; 21 എഎപി എംഎല്‍എമാര്‍ അയോഗ്യരായേക്കും
BY midhuna mi.ptk14 Jun 2016 6:08 AM GMT
X
midhuna mi.ptk14 Jun 2016 6:08 AM GMT
ന്യൂഡല്‍ഹി: ഇരട്ട പദവി വഹിച്ച ആംആദ്മി പാര്‍ട്ടിയിലെ 21 എംഎല്‍എമാര്‍ക്ക് അയോഗ്യതാ ഭീഷണി. എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത് ഭരണഘടനാ ലംഘനമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇത് മറികടക്കാന്‍ ആംആദ്മി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ രാഷ്ട്രപതി തള്ളി.
2015 ലാണ് ആംആദ്മി പാര്‍ട്ടിയിലെ 21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്. ഇതിനെതുടര്‍ന്ന് എംഎല്‍എമാര്‍ ഇരട്ടപദവി വഹിച്ചെന്ന് ഡല്‍ഹി സ്വദേശിയായ പ്രശാന്ത് പട്ടേല്‍ രാഷ്ട്രപതിയ്ക്ക് പരാതി നല്കി. രാഷ്ട്രപതി പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുകയും കമ്മീന് എംഎല്‍എമാരോട് വിശദീകരണം ചോദിക്കുകയും ചെയ്തതോടെ ഡല്‍ഹി സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തി ബില്‍ കൊണ്ടുവരികയായിരുന്നു. ഇതാണ് രാഷ്ട്രപതി തള്ളിയത്. എന്നാല്‍ ബില്‍ രാഷ്ട്രപതി തള്ളിയത് എംഎല്‍എമാരുടെ പദവി നഷ്ടപ്പെടുത്തില്ലെന്ന് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT