ബില്ല് അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍: ആസാദ്

ന്യൂഡല്‍ഹി: രാജ്യസഭയില്‍ പട്ടികയില്‍ പെടുത്താത്ത ബാലനീതി ബില്ല് അവതരിപ്പിക്കുന്നതിലൂടെ ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) അഴിമതിയില്‍ നിന്നു ശ്രദ്ധതിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. ഡിഡിസിഎ അഴിമതിയുമായി ബന്ധപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം ഇരു സഭകളിലും ബഹളം സൃഷ്ടിച്ച ശേഷമായിരുന്നു ആസാദ് ഇക്കാര്യം പറഞ്ഞത്. ബാലനീതി ബില്ലിനെ കോണ്‍ഗ്രസ് അംഗീകരിക്കുമോ എന്നു ചോദിച്ചപ്പോള്‍ ബുധനാഴ്ചയാണ് കൊണ്ടു വരുന്നതെങ്കില്‍ പിന്തുണക്കുമെന്ന് ആസാദ് പറഞ്ഞു.
Next Story

RELATED STORIES

Share it