Pathanamthitta local

ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ ഡെങ്കിപ്പനി ബാധിതര്‍ക്ക് പ്രത്യേക വാര്‍ഡ്



തിരുവല്ല: ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ ഡെങ്കിപ്പനി ബാധിതര്‍ക്കായി പ്രത്യേകം വാര്‍ഡ് ക്രമീകരിച്ചു. നിലവില്‍ പനി ബാധിച്ച് 10 പേരാണ് ഇവിടെ ചികില്‍സയിലുള്ളത്. ഇതില്‍ നാലു കുട്ടികളുമുണ്ട്. പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ മറ്റുള്ളവര്‍ക്ക് പകരുന്നത് തടയുന്നതിനാണ് പ്രത്യേകം വാര്‍ഡ് ക്രമീകരിച്ചിരിക്കുന്നത്. എച്ച്1എന്‍1 അടക്കമുള്ള പകര്‍ച്ചപ്പനികള്‍ ജില്ലയില്‍ വ്യാപിക്കുകയാണ്. തിരുവനന്തപുരത്ത് പൊട്ടിപ്പുറപ്പെട്ട ഡെങ്കിപ്പനി കഴിഞ്ഞ ആഴ്ചയിലാണ് ജില്ലയില്‍ വ്യാപിച്ചു തുടങ്ങിയത്. ഡെങ്കിപ്പനിയുണ്ടോയെന്ന് അറിയുന്നതിനുള്ള പരിശോധനകള്‍ക്ക് നിരക്ക് ഇളവ് ഏര്‍പ്പെടുത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡെങ്കി കണ്ടുപിടിക്കുന്നതിനുള്ള ഐജിജി, ഐജിഎം തുടങ്ങിയ പരിശോധനകള്‍ക്ക് 900          രൂപയാണ് എല്ലായിടത്തും ഈടാക്കുന്നത്. ഇവിടെ ഈ പരിശോധനയ്ക്ക് 490 രൂപ നല്‍കിയാല്‍ മതിയാകും. സാധാരണക്കാര്‍ക്ക് കൂടി ഈ ചെലവേറിയ പരിശോധനയുടെ ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടിയാണ് നിരക്കില്‍ ഇളവ് ഏര്‍പ്പെടുത്തിയതെന്ന് ചെയര്‍മാന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it