ബിറ്റ്‌കോയിന്‍ സ്ഥാപകന്റെ വസതിയില്‍ റെയ്ഡ്

സിഡ്‌നി: സാങ്കല്‍പിക വിനിമയ നാണയമായ ബിറ്റ്‌കോയിന്റെ സ്ഥാപകനെന്നു സാങ്കേതിക വെബ്‌സൈറ്റുകള്‍ വിളിക്കുന്ന 44കാരന്റെ സിഡ്‌നിയിലെ വസതിയിലും ഓഫിസിലും പോലിസ് റെയ്ഡ് നടത്തി. ബിറ്റ്‌കോയിന്‍ സ്ഥാപകനെന്നു വയേഡ്, ഗിസ്‌മോഡോ മാധ്യമങ്ങള്‍ അവകാശപ്പെട്ട ക്രെയ്ഗ് സ്റ്റീവന്‍ റൈറ്റ്‌സിന്റെ വസതിയിലാണ് ആസ്‌ത്രേലിയന്‍ ഫെഡറല്‍ പോലിസ് റെയ്ഡ് നടത്തിയത്. എന്നാല്‍, റെയ്ഡ് നികുതിയുമായി ബന്ധപ്പെട്ടാണെന്നും ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ടല്ലെന്നും പോലിസ് അറിയിച്ചു.
നിലവിലെ വിനിമയ നിരക്ക് പ്രകാരം 40 കോടി ഡോളറിന്റെ മൂല്യമുള്ള 10 ലക്ഷത്തോളം ബിറ്റ് കോയിനുകള്‍ കറന്‍സി സ്ഥാപകന്റെ ഉടമസ്ഥതയിലാണെന്നാണു കരുതപ്പെടുന്നത്.
ബിറ്റ്‌കോയിന്‍ സ്ഥാപകന്‍ സ്വീകരിച്ച സതോഷി നകാമോട്ടോയെന്ന അപരനാമത്തിനു പിന്നില്‍ സ്റ്റീവന്‍ റൈറ്റ്‌സാണെന്നു വയേഡും ഗിസ്മാഡോ മാഗസിനുകള്‍ റിപോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് റെയ്ഡ്.
Next Story

RELATED STORIES

Share it