Flash News

ബിരുദരേഖകള്‍ വ്യാജം, പൊരുത്തക്കേടുകള്‍-ആം ആദ്മി, മോഡി പേരുമാറ്റിയതിന് തെളിവ് വേണമെന്ന് ആവശ്യം

ബിരുദരേഖകള്‍ വ്യാജം, പൊരുത്തക്കേടുകള്‍-ആം ആദ്മി, മോഡി പേരുമാറ്റിയതിന് തെളിവ് വേണമെന്ന് ആവശ്യം
X
Ashutosh in

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളെന്ന പേരില്‍ ബിജെപി പുറത്തുവിട്ടപകര്‍പ്പുകള്‍ വ്യാജമാണെന്ന് ആം ആദ്മി പാര്‍ട്ടി. അമിത് ഷാ ദൈവമല്ലെന്നും ഏതെങ്കിലും ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിച്ച് അത് യഥാര്‍ഥത്തിലുള്ളതാണെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും പാര്‍ട്ടി നേതാവ് അശുതോഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുവരെ പുറത്തുവന്ന രേഖകളില്‍ പൊരുത്തക്കേടുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
[related]മാര്‍ക്ക് ഷീറ്റില്‍ നരേന്ദ്ര കുമാര്‍ ദാമോദര്‍ ദാസ് മോഡി എന്നും ഡിഗ്രിസര്‍ട്ടിഫിക്കറ്റില്‍ നരേന്ദ്ര ദാമോദര്‍ ദാസ് മോഡി എന്നുമാണുള്ളത്്. മാര്‍ക്ക്് ഷീറ്റില്‍ 1977 എന്നാണെങ്കില്‍ ഡിഗ്രി നല്‍കിയിട്ടുള്ളത് 1978ലാണ്- അശുതോഷ് ചൂണ്ടിക്കാട്ടി. നരേന്ദ്ര ദാമോദര്‍ മോഡി എന്ന പേരില്‍ ആരും 1978ല്‍ സര്‍വകലാശാലയില്‍ നിന്നും പാസ്സായി പുറത്തിറങ്ങിയിട്ടില്ലെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വാദം. ബിരുദം തെളിയിക്കുന്ന യാതൊരു രേഖയും ഇതുവരെ ഡല്‍ഹി സര്‍വകലാശാല നല്‍കിയിട്ടുമില്ല.
പ്രധാനമന്ത്രി ഡിഗ്രിയില്‍ പേരുമാറ്റിയതിന്റെ സത്യവാങ്മൂലം അമിത്ഷായും ജെയ്റ്റ്‌ലിയും ഹാജരാക്കണമെന്നും അശുതോഷ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it