ബിയര്‍, വൈന്‍ വില്പന വര്‍ധിച്ചെന്ന് സുധീരന്
BY Sumeera SMR19 Feb 2016 2:52 AM GMT
Sumeera SMR19 Feb 2016 2:52 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ ഉപയോഗം കുറഞ്ഞെങ്കിലും ബിയര്‍, വൈന്‍ വില്പന വര്‍ധിച്ചെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്. കഴിഞ്ഞ 18 മാസത്തില്‍ കേരളത്തിലെ മദ്യ ഉപയോഗം 20.27 ശതമാനം കുറഞ്ഞു. എന്നാല്‍ ബിയര്‍, വൈന്‍ വില്പനയില് വര്‍ധനവുണ്ടായി. ഇതിന്റെ ദൂഷ്യവശങ്ങള്‍ സംബന്ധിച്ചു പഠനം നടത്തണമെന്നും സുധീരന് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ സുബോധം ഐ-കോണ്‍ 2016 അന്താരാഷ്ട്ര സമ്മേളനത്തില്‍ 'കേരളീയ അനുഭവങ്ങള്‍ - നയം, നിര്‍വഹണം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യനയത്തില്‍ ചര്‍ച്ച ആവാമെങ്കിലും തര്‍ക്കവിഷയമാക്കേണ്ടതില്ല. സര്‍ക്കാരിന്റെ നയങ്ങളില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കുകതന്നെ വേണം. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ലഹരിവിമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുകയുള്ളുയെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMT