Flash News

ബിയര്‍ വൈന്‍ പാര്‍ലര്‍ ഉടമകള്‍ സുപ്രിംകോടതിയില്‍



ന്യൂഡല്‍ഹി: പാതയോരത്തെ മദ്യശാല നിരോധനത്തെ ചോദ്യംചെയ്ത് ബിയര്‍ വൈന്‍ പാര്‍ലര്‍ ഉടമകള്‍ സുപ്രിംകോടതിയെ സമീപിച്ചു. പാതയോരത്തെ മദ്യശാല നിരോധനം ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് ബാധകമല്ലെന്നും ബിയറിലും വൈനിലും ആല്‍ക്കഹോളിന്റെ അളവ് 12 ശതമാനത്തില്‍ താഴെയായതിനാല്‍ വിധിയില്‍ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയിലെത്തിയിരിക്കുന്നത്. ഇവ രണ്ടിനെയും മദ്യത്തിന്റെ പരിധിയില്‍ പെടുത്താനാവില്ലെന്നും അതിനാല്‍, പാതയോരത്തെ മദ്യവില്‍പനയ്ക്കുള്ള നിരോധനത്തില്‍ ബിയറും വൈനും പെടില്ലെന്നും ഹരജിയില്‍ വാദിച്ചു.76 ബിയര്‍, വൈന്‍ പാര്‍ലറുകളാണ് കോടതിയെ സമീപിച്ചത്. ഇന്നലെ ഹരജിയില്‍ അടിയന്തരമായി വേദം കേള്‍ക്കണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടെങ്കിലും സുപ്രിംകോടതി പരിഗണിച്ചില്ല. കേസ് വേനലവധി കഴിഞ്ഞ് സുപ്രിംകോടതി തുറന്ന ശേഷം ജൂലൈയില്‍ പരിഗണിക്കും.
Next Story

RELATED STORIES

Share it