ബിബിസി അവതാരകന്‍ സര്‍ ടെറി വോഗന്‍ അന്തരിച്ചു

ലണ്ടന്‍: ബിബിസി അവതാരകന്‍ സര്‍ ടെറി വോഗന്‍ (77) അന്തരിച്ചു. കാന്‍സര്‍ ബാധിതനായ അദ്ദേഹം കുറച്ചുനാളായി ചികില്‍സയിലായിരുന്നു. കാന്‍സറുമായുള്ള ധീരമായ പോരാട്ടത്തിനൊടുവില്‍ വോഗന്‍ മരണത്തിന് കീഴടങ്ങിയെന്നു അദ്ദേഹത്തിന്റെ കുടുംബം പ്രസ്താനവനയില്‍ അറിയിച്ചു. മരണ സമയത്ത് ഭാര്യ ഹെലനും മൂന്നു കുട്ടികളും ഒപ്പമുണ്ടായിരുന്നു. ലിമെരിക്കില്‍ ജനിച്ച സര്‍ ടെറിക്ക് ടെലിവിഷന്‍-റേഡിയോ രംഗത്ത് 50 വര്‍ഷത്തെ അനുഭവ സമ്പത്തുണ്ട്. ബിബിസി റേഡിയോവില്‍ വെയ്ക് അപ് റ്റു വോഗന്‍ എന്ന പരിപാടിയും വോഗന്‍ ചാറ്റ് ഷോയും അവതരിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it