ബിപിഎല്‍ വിഭാഗത്തിന് സൗജന്യ അരി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പൊതുസേവന മേഖലയ്ക്കും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും മുന്‍തൂക്കം നല്‍കി. എല്ലാ ബിപിഎല്‍/ഐഎവൈ കുടുംബങ്ങള്‍ക്കും റേഷന്‍കട വഴി സൗജന്യമായി അരി വിതരണം ചെയ്യുന്നതിന് മൊത്തം സബ്‌സിഡി 500 കോടി രൂപയാക്കി ഉയര്‍ത്തി. ഇതിലേക്ക് 55 കോടിയാണ് അധിക സബ്‌സിഡി അനുവദിച്ചത്.
കൂടാതെ ഐഎവൈ/ബി പിഎല്‍ കുടുംബങ്ങള്‍ക്ക് ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി നടപ്പിലാക്കുന്നതിന് 257.89 കോടി രൂപയും വകയിരുത്തി. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്ക് ആറ് കോടി വകയിരുത്തി.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം ഭൂമി ലഭ്യമായവര്‍ക്ക് ഘട്ടംഘട്ടമായി ഭവന നിര്‍മാണത്തിന് നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും ഫണ്ട് വകയിരുത്തിയിട്ടില്ല.
Next Story

RELATED STORIES

Share it