ബിപിഎല്ലിന് സൗജന്യ പാചകവാതക പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം

ന്യൂഡല്‍ഹി: പാവപ്പെട്ട (ബിപിഎല്‍) കുടുംബങ്ങളിലെ സ്ത്രീകള്‍ക്കു സൗജന്യമായി വിതരണം ചെയ്യുന്ന 8,000 കോടിയുടെ പദ്ധതിക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി ഉജ്ജ്വലയോജന എന്നാണു പദ്ധതിയുടെ പേര്. മൂന്നുവര്‍ഷത്തേക്കാണു പദ്ധതിയെന്നു മന്ത്രിസഭാ യോഗത്തിനുശേഷം പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്കു യുദ്ധകാലാടിസ്ഥാനത്തില്‍ പാചകവാതക കണക്ഷന്‍ എത്തിക്കാനാണു പദ്ധതി വിഭാവനംചെയ്യുന്നത്.







Next Story

RELATED STORIES

Share it