ബിന്‍ ലാദിന്‍ വധം: പിന്തുണച്ചിരുന്നതായി  ജോ ബൈഡന്‍

വാഷിങ്ടണ്‍: അല്‍ഖായിദ നേതാവ് ഉസാമാ ബിന്‍ ലാദനെ കണ്ടെത്തി വധിക്കാനുള്ള ദൗത്യത്തിന് താന്‍ പിന്തുണ നല്‍കിയിരുന്നതായി യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍. മുമ്പുണ്ടായിരുന്ന നിലപാടിന് വിരുദ്ധമാണ് ബൈഡന്റെ ഇപ്പോഴത്തെ പ്രസ്താവന. ലാദിനെ വധിക്കുന്നതിനു എതിരായിരുന്നു താനെന്നു ചിത്രീകരിക്കപ്പെടുന്നത് രാഷ്ട്രീയ ബാധ്യതയാകുമെന്നു കണ്ടാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡമോക്രാറ്റ് സ്ഥാനാര്‍ഥിയായ ബൈഡന്റെ ചുവട് മാറ്റം.
ബിന്‍ലാദിന്റെ വധത്തിനു തൊട്ടുപിന്നാലെ കോണ്‍ഗ്രസ്സില്‍ നടന്ന ചര്‍ച്ചയില്‍ പ്രസിഡന്റിനോട് ദൗത്യവുമായി മുന്നോട്ട് പോവരുതെന്നു ആവശ്യപ്പെട്ടിരുന്നതായി നേരത്തേ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ദൗത്യവുമായി മുന്നോട്ടുപോകാന്‍ പ്രസിഡന്റ് ബറാക് ഒബാമയോട് രഹസ്യമായി പറഞ്ഞിരുന്നു എന്നാണ് ബൈഡന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. 2011 മേയിലാണ് ഒബാമ ബിന്‍ ലാദനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിനടുത്തു വച്ചാണ് യുഎസ് സൈന്യത്തിന്റെ വെടിയേറ്റ് ബിന്‍ ലാദിന്‍ മരിച്ചത്. അന്ന് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റന്‍ ദൗത്യത്തെ പിന്തുണയ്ക്കുന്നുവെന്ന് പരസ്യമായി വെളിപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it