ബിന്‍ലാദിന്‍ വധത്തിന് അഞ്ചുവര്‍ഷം;  പാകിസ്താനിലെ യുഎസ് സൈനികനീക്കം സിഐഎ പുറത്തുവിട്ടു

വാഷിങ്ടണ്‍: അല്‍ഖാഇദ മുന്‍ നേതാവ് ഉസാമ ബിന്‍ലാദിനെ വധിക്കുന്നതിനായി അമേരിക്കന്‍ നാവിക കമാന്‍ഡോസ് നടത്തിയ രഹസ്യ സൈനികനീക്കത്തിന്റെ വിവരങ്ങള്‍ സിഐഎ ട്വിറ്ററിലൂടെ പുറത്തുവിട്ടു. സൈനിക നടപടിയുടെ സമയമടക്കമുള്ള വിവരങ്ങളാണു ലാദിന്‍ വധത്തിന്റെ അഞ്ചാം വാര്‍ഷികത്തില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സിഐഎ ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്തിയത്.
2011 മെയ് ഒന്നിന് ഓപറേഷന്‍ നെപ്റ്റിയൂണ്‍ എന്ന പേരില്‍ നടത്തിയ സൈനിക നടപടിയില്‍, 1.25നു ലഭിച്ച സൈനിക ഉത്തരവു മുതല്‍ 1.51ന് പാകിസ്താനിലെ അബോത്താബാദില്‍ ഹെലികോപ്റ്ററുകള്‍ എത്തിയതും 7.01ന് പ്രസിഡന്റ് ബറാക് ഒബാമ മരണം സ്ഥിരീകരിക്കുന്നതുവരെയുള്ള വിവരങ്ങള്‍ ട്വീറ്റിലുണ്ട്.
ട്വീറ്റുകളില്‍ പറയുന്നതനുസരിച്ച് 3.39നാണ് ബിന്‍ലാദിനെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. സൈനികനടപടിക്കിടെ തകര്‍ന്നുവീണ ഹെലികോപ്റ്റര്‍ നശിപ്പിച്ചുകളഞ്ഞതായും സിഐഎ വെളിപ്പെടുത്തി.
Next Story

RELATED STORIES

Share it