Most popular

ബിന്‍ലാദിനെ പിടിക്കാന്‍ യുഎസിന് പാക് സഹായം ലഭിച്ചതായി വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍: അല്‍ഖാഇദ നേതാവ് ഉസാമാ ബിന്‍ലാദിനെ പിടികൂടാന്‍ പാകിസ്താന്‍ യുഎസിനെ സഹായിച്ചിരുന്നെന്ന വിശദീകരണവുമായി യുഎസിലെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ സയ്മൂര്‍ ഹെര്‍ഷ് വീണ്ടും. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് പുലിറ്റ്‌സര്‍ പുരസ്‌കാരജേതാവു കൂടിയായ ഹെര്‍ഷ് ആദ്യമായി വെളിപ്പെടുത്തല്‍ നടത്തിയത്. അവകാശവാദം വൈറ്റ്ഹൗസും യുഎസ് മാധ്യമങ്ങളും തള്ളിയിരുന്നു. ദ കില്ലിങ് ഓഫ് ഉസാമാ ബിന്‍ ലാദിന്‍ എന്ന പുതിയ പുസ്തകത്തിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചു.
2006 മുതല്‍ പാകിസ്താന്‍ ബിന്‍ലാദിനെ തടവില്‍ വച്ചിരിക്കുകയായിരുന്നെന്നും സൗദിയുടെ പിന്തുണയോടെയായിരുന്നു ഇതെന്നും ഹെര്‍ഷ് പറയുന്നു. ഈ തടവറയില്‍ യുഎസ് റെയ്ഡ് നടത്തുമെന്നും പാകിസ്താന്റെ അറിവോടെയല്ല ഇതെന്ന് വരുത്തിത്തീര്‍ക്കാനും യുഎസും പാകിസ്താനും തമ്മില്‍ ധാരണയിലെത്തിയിരുന്നു. 2010 ആഗസ്തില്‍ പാകിസ്താന്‍ കേണല്‍ യുഎസ് എംബസിയും പിന്നീട് സിഐഎ സ്റ്റേഷനും സന്ദര്‍ശിച്ചു. സിഐഎ മേധാവി ജൊനാഥന്‍ ബങ്കിനോട് അഞ്ചു വര്‍ഷത്തോളമായി ലാദിന്‍ കസ്റ്റഡിയിലുണ്ടെന്ന് അറിയിച്ച കേണല്‍ പിന്നീട് മറ്റു പദ്ധതികളും അറിയിച്ചു. ഇതിനു പിന്നാലെ പാകിസ്താന്‍ ഹിന്ദുക്കുഷ് മേഖലയിലെ ആബട്ടാബാദില്‍ തടവുകേന്ദ്രം സഥാപിച്ച് ബിന്‍ലാദിനെ അങ്ങോട്ടു മാറ്റി.
ജൊനാഥന്‍ ബങ്കിന്റെ പേര് പ്രതിപാദിച്ചതിന്റെ പേരില്‍ ഇതുവരെ തനിക്കെതിരേ ഒരു ആക്രമണവും ഉണ്ടായിട്ടില്ലെന്നും ഹെര്‍ഷ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it