Flash News

ബിനോയ് വിശ്വം രാജ്യസഭാ സ്ഥാനാര്‍ഥി

ബിനോയ് വിശ്വം രാജ്യസഭാ സ്ഥാനാര്‍ഥി
X

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിനോയ് വിശ്വം സിപിഐ സ്ഥാനാര്‍ഥിയാകും. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയുടേതാണ് തീരുമാനം. ജൂണ്‍ 21നാണ് തിരഞ്ഞെടുപ്പ്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായ ബിനോയ് വിശ്വത്തിന് തന്നെയായിരുന്നു സാധ്യതാ പട്ടികയില്‍ മുന്‍ഗണന. അതേ സമയം, സ്ഥാനാര്‍ഥി പട്ടികയിലേക്ക് ഇടതു സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിനെ അടക്കം സിപിഎം പരിഗണിക്കുന്നതായാണ് സൂചന.

മൂന്ന് സീറ്റുകളാണ് കേരളത്തില്‍ നിന്ന് ഒഴിവ് വരുന്നത്. ഇതില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി തര്‍ക്കം തുടരുകയാണ്. പി ജെ കുര്യന് വീണ്ടും സീറ്റ് നല്‍കുന്നതിനെതിരേ കോണ്‍ഗ്രസിലെ യുവനിര പടയൊരുക്കം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it