Breaking News

ബിനോയ് കോടിയേരി കേസ് പാര്‍ട്ടിക്ക് തീരാകളങ്കമെന്ന് സിപിഎം ബംഗാള്‍ ഘടകം

ബിനോയ് കോടിയേരി കേസ് പാര്‍ട്ടിക്ക് തീരാകളങ്കമെന്ന് സിപിഎം ബംഗാള്‍ ഘടകം
X
ന്യൂഡല്‍ഹി: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരായ കേസ് പാര്‍ട്ടിക്ക് തീരാകളങ്കമെന്ന് സിപിഎം ബംഗാള്‍ ഘടകം. പോളിറ്റ് ബ്യൂറോ ഈ വിഷയത്തെ കുറിച്ച് പ്രസ്താവന ഇറക്കണമെന്നും പാര്‍ട്ടി ആവിശ്യപ്പെട്ടു. ഇത്തരം വിവാദങ്ങള്‍ പാര്‍ട്ടിയെ ഒന്നടങ്കം ക്ഷീണത്തിലാക്കുമെന്നും ബംഗാള്‍ ഘടകം പറഞ്ഞു.  ബിനോയ് കോടിയേരി വിഷയത്തെ കുറിച്ച് ബംഗാളിലെ പാര്‍ട്ടി സമ്മേളനങ്ങളിലും വിമര്‍ശനമുയര്‍ന്നു. മുതിര്‍ന്ന അംഗങ്ങളായ മാനവ് മുഖര്‍ജിയും മൊയ്‌നുല്‍ ഹസ്സന്‍ എന്നിവരുമാണ് വിഷയം ഉന്നയിച്ചത്.

ബിനോയ് കോടിയെരിക്കെതിരെ 13 കോടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം പാര്‍ട്ടിക്ക് സംസ്ഥാന തലത്തില്‍ മാത്രമല്ല ദേശീയ തലത്തിലും കളങ്കം സൃഷ്ടിച്ചിരിക്കുകയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ തന്നെ ഇത്തരം ആരോപണത്തില്‍ ഉള്‍പ്പെട്ടത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന നടപടിയാണ്. ഇക്കാര്യത്തില്‍ അതു കൊണ്ട് തന്നെ പിബി പ്രസ്താവന ഇറക്കണമെന്നും പാര്‍ട്ടിയുടെ നിലപാട് അറിയിക്കണമെന്നും ബംഗാളിലെ മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങള്‍ സംസ്ഥാനകമ്മറ്റി യോഗത്തില്‍ ഉന്നയിച്ചു.

തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വെച്ച് ബിനോയ് കോടിയേരി വിഷയത്തില്‍ ഉയര്‍ന്ന ചര്‍ച്ചകളില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുള്ള പങ്ക് പരാമര്‍ശിച്ചത് ശരിയായില്ലെന്നും ബംഗാള്‍ ഘടക യോഗത്തില്‍ പരാമര്‍ശിച്ചു.
Next Story

RELATED STORIES

Share it