Flash News

ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക്

ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക്
X


തിരുവനന്തപുരം: സാമ്പത്തികതട്ടിപ്പുകേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതായി റിപോര്‍ട്ട്. ബിനോയിക്കെതിരെ ആരോപണം ഉന്നയിച്ച ജാസ് ടൂറിസത്തിന്റെ പരാതിയില്‍ ഈമാസം ഒന്നിന് എടുത്ത സിവില്‍ കേസിലാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്നും  ഇതോടെ ദുബായിലുള്ള ബിനോയ്ക്ക് നാട്ടിലേക്ക് മടങ്ങാനാകില്ലെന്നുമാണ് റിപോര്‍ട്ടുകള്‍. ബിനോയ് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ദുബായ് നിയമപ്രകാരം നടപടി എടുക്കട്ടെയെന്ന് പിതാവ് കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വെല്ലുവിളിച്ചിരുന്നു. ബിനോയ് ദുബായിലുള്ളപ്പോള്‍ പരാതി നല്‍കിയ അറബി ഇന്ത്യയില്‍ വന്ന് ബുദ്ധിമുട്ടേണ്ട കാര്യമില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.  ഇതിന് തൊട്ടുപിന്നാലെ ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക ക്രമക്കേടാരോപിച്ച യുഎഇ പൗരന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും ബിനോയ്‌ക്കൊപ്പം ആരോപണം നേരിട്ട ശ്രീജിത്ത് വിജയനെക്കുറിച്ച് പരാമര്‍ശങ്ങള്‍ പാടില്ലെന്ന കോടതി ഉത്തരവിന്റെ പേരില്‍ വാര്‍ത്താസമ്മേളനം മാറ്റിവെച്ചിരുന്നു. എന്നാല്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്ത്യയില്‍ത്തന്നെ തുടരുകയാണ്. ബിനോയ് കോടിയേരി 13ഉം ശ്രീജിത്ത് 11 കോടിയും നല്കാനുണ്ടെന്നാണ് പരാതിക്കാരനായ ജാസ് ടൂറിസം കമ്പനിയുടെ ആരോപണം.
Next Story

RELATED STORIES

Share it