ബിനീഷ് കോടിയേരിക്കെതിരേയും ദുബയില്‍ കേസുകള്‍

ദുബയ്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരേ ദുബയിലെ മൂന്നു പോലിസ് സ്റ്റേഷനുകളില്‍ കേസുകള്‍. ദുബയ് ബര്‍ഷ പോലിസ് സ്റ്റേഷനില്‍ 2016ല്‍ രജിസ്റ്റര്‍ ചെയ്തതാണ് ഇതിലൊന്ന്. ദുബയ് ഫസ്റ്റ് ഗള്‍ഫ് ബാങ്കില്‍ നിന്ന് 60,000 ദിര്‍ഹം (10.25 ലക്ഷം രൂപ) വായ്പയെടുത്ത് തട്ടിപ്പു നടത്തിയെന്നാണ് കേസ്. 4522/2016 നമ്പറിലായി രജിസ്റ്റര്‍ ചെയ്ത കേസില്‍ 3,000 ദിര്‍ഹം പിഴയടച്ചു.2017ല്‍ ദുബയ് ഖിസൈസ് പോലിസ് സ്റ്റേഷനില്‍ 12279/2017 നമ്പറില്‍ രജിസ്റ്റര്‍ ചെയ്തതാണ് രണ്ടാമത്തെ കേസ്. മാജിദ് അല്‍ ഫുത്തൈം ഫിനാന്‍സ് കമ്പനിയെ ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച് കബളിപ്പിച്ചെന്നായിരുന്നു കേസ്. കമ്പനിക്ക് 30,000 ദിര്‍ഹം (5.25 ലക്ഷം രൂപ) നഷ്ടമുണ്ടെന്നായിരുന്നു കേസ്.ബര്‍ദുബയ് പോലിസ് സ്റ്റേഷനില്‍ 2015ല്‍ രജിസ്റ്റര്‍ ചെയ്തതാണു മൂന്നാമത്തെ കേസ്. 2,25,000 ദിര്‍ഹം (40 ലക്ഷം രൂപ) തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് സാംബ ഫിനാന്‍സ് കമ്പനിയാണ് പരാതി നല്‍കിയത്. 18877/2015 നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ ഒരു മാസത്തെ തടവിനു ബിനീഷിനെ ദുബയ് കോടതി ശിക്ഷിച്ചു.
Next Story

RELATED STORIES

Share it