Flash News

ബിനാമി ഇടപാട് : ലാലുവിന്റെ മകള്‍ക്ക് സമന്‍സ്‌



ന്യൂഡല്‍ഹി: 1000 കോടിയുടെ ബിനാമി ഭൂമി ഇടപാടുമായും നികുതി വെട്ടിപ്പുമായും ബന്ധപ്പെട്ട കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിക്കും ശൈലേഷ് കുമാറിനും ആദായനികുതി വകുപ്പ് സമന്‍സയച്ചു.ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രാജേഷ് കുമാര്‍ അഗര്‍വാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തിങ്കളാഴ്ച അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ നടപടി. ലാലുവിന്റെ ബന്ധുക്കളുടെ അനധികൃത ഇടപാടിന് അഗര്‍വാള്‍ സഹായം ചെയ്തുവെന്നാണാരോപണം. മിസാ ഭാരതി രാജ്യസഭാംഗമാണ്. ഇവരോടൊപ്പം ഭര്‍ത്താവിനോടും ജൂണ്‍ ആദ്യവാരം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാവാനാണ് ആദായനികുതി വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it