ബിഡിജെഎസിന് അവഗണന; കേന്ദ്ര പദവികള്‍ ലോക് ജനശക്തി പാര്‍ട്ടിക്ക്

ന്യൂഡല്‍ഹി: ബിഡിജെഎസിനെ പൂര്‍ണമായും അവഗണിച്ച് ലോക് ജനശക്തി പാര്‍ട്ടിക്ക് കേന്ദ്രസര്‍ക്കാര്‍ പദവി. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലേക്ക് നടത്തിയ നിയമനത്തിലാണ് ബിഡിജെഎസിനെ തഴഞ്ഞത്.
കേന്ദ്ര കൃഷി മന്ത്രി രാംവിലാസ് പാസ്വാന്റെ പാര്‍ട്ടിയായ ലോക് ജനശക്തി പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍പേഴ്‌സണും കോട്ടയം സ്വദേശിയുമായ രമാ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നിയമനം ലഭിച്ചത്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍, കളമശ്ശേരി സ്വദേശി സാജു ജോയിസണ്‍ എന്നിവര്‍ക്കും പദവി ലഭിച്ചു. കഴിഞ്ഞ ആഴ്ച ലോക് ജനശക്തി പാര്‍ട്ടിയില്‍ നിന്ന് തന്നെ മുഹമ്മദ് ഇക്ബാല്‍, ജേക്കബ് പീറ്റര്‍ എന്നിവര്‍ക്ക് നിയമനം ലഭിച്ചിരുന്നു.
കേരളത്തില്‍ ബിഡിജെഎസിനോളം സ്വാധീനമില്ലാത്ത ലോക് ജനശക്തി പാര്‍ട്ടിക്ക് കേന്ദ്ര പദവികള്‍ നല്‍കിയത് ബിഡിജെഎസിനകത്ത് ശക്തമായ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്. എന്‍ഡിഎ ഘടകകക്ഷിയായ പി സി തോമസ്, സി കെ ജാനു എന്നിവരുടെ പാര്‍ട്ടിയേയും നിയമനത്തിന് പരിഗണിച്ചില്ല.
Next Story

RELATED STORIES

Share it