ബിഡിജെഎസിനെ പരാജയപ്പെടുത്തും: ഹിന്ദു പാര്‍ലമെന്റ്

കോട്ടയം: ഹിന്ദു സമൂഹത്തെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്ന ബിഡിജെഎസിനെ പരാജയപ്പെടുത്താന്‍ ശക്തമായ പ്രചാരണം നടത്തുമെന്ന് ഹിന്ദു പാര്‍ലമെന്റ്. ബിഡിജെഎസ് മല്‍സരിക്കുന്ന 37 മണ്ഡലങ്ങളിലും ഇടതുപക്ഷത്തെ പിന്തുണയ്ക്കാനും ഹിന്ദു പാര്‍ലമെന്റ് രാഷ്ട്രീയകാര്യ സഭയായ ജനസഭ തീരു—മാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിഡിജെഎസിനൊപ്പം പോയ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, കെപിഎംഎസ് നേതാക്കള്‍ എന്നിവര്‍ സമുദായത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി പി സുഗതന്‍, മീഡിയാ ഉപദേഷ്ടാവ് പ്രഫ. എ കൃഷ്ണകുമാര്‍, പള്ളം പി ജെ, വി പി ശശിധരന്‍, എന്‍ എ വാവ സംബന്ധിച്ചു.
Next Story

RELATED STORIES

Share it