Flash News

ബിജെപി സ്ഥാനാര്‍ഥിയാകും, സ്ഥിരീകരിച്ച് ശ്രീശാന്ത്

ബിജെപി സ്ഥാനാര്‍ഥിയാകും, സ്ഥിരീകരിച്ച് ശ്രീശാന്ത്
X
Sreesanth

കൊച്ചി : നിയമസഭ തിരഞ്ഞെടുപ്പില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെ ബിജെപി സ്ഥാനാര്‍ഥിയാക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മറ്റന്നാള്‍ കേരളത്തിലെത്തുന്ന പാര്‍ട്ടി ദേശീയഅധ്യക്ഷന്‍ അമിത് ഷാ ശ്രീശാന്തുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. തൃപ്പൂണിത്തുറയിലോ എറണാകുളത്തോ മല്‍സരിക്കാന്‍ ബിജെപി ആവശ്യപ്പെട്ടതായി സ്ഥിരീകരിച്ച ശ്രീശാന്ത്  മല്‍സരിക്കാന്‍ തയ്യാറാണെന്നും താല്‍പര്യമുണ്ടെന്നും അറിയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ മല്‍സരിക്കാനാണ് തനിക്ക് താല്‍പര്യമെന്നും ശ്രീശാന്ത് വെളിപ്പെടുത്തി.

Next Story

RELATED STORIES

Share it